ഭിന്നശേഷിക്കാര്‍ക്കായുള്ള ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ബുധനാഴ്ച ഇരട്ടയാറില്‍ 

ഭിന്നശേഷിക്കാര്‍ക്കായുള്ള ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ബുധനാഴ്ച ഇരട്ടയാറില്‍ 

Aug 6, 2024 - 00:08
Aug 6, 2024 - 00:50
 0
ഭിന്നശേഷിക്കാര്‍ക്കായുള്ള ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ബുധനാഴ്ച ഇരട്ടയാറില്‍ 
This is the title of the web page

ഇടുക്കി: ഭിന്നശേഷിക്കാരായ പൗരന്മാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനായി മെഡിക്കല്‍ പരിശോധന, ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ എന്നിവ 07/08/2024 ബുധനാഴ്ച രാവിലെ 9.00 ന് ഇരട്ടയാര്‍ ഗ്രീന്‍ ഡേയ്സ് ഡ്രൈവിംഗ് സ്‌കൂള്‍ അങ്കണത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.എം. ഷബീര്‍ നിര്‍വ്വഹിക്കും. ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉടുമ്പന്‍ചോല സബ്ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, ഡിഎഡബ്ല്യുഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി, ലയണ്‍സ് ക്ലബ് ചേറ്റുകുഴി, റോട്ടറി ക്ലബ് വലിയതോവാള ഉടുമ്പന്‍ചോല താലൂക്ക് ഡ്രൈവിംങ് സ്‌കൂള്‍ സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സഞ്ജീവനം 2കെ24 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ പൗരന്മാര്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം സഞ്ചാര സ്വാതന്ത്ര്യമാണ്. അതിനായി ജീവിതത്തിന്റെ കൂടുതല്‍ സമയം പാഴാക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആനുകൂല്യം യഥാസമയം ഉപയോഗപ്രദമാക്കാനും ഇവര്‍ക്ക് സാധിക്കുന്നില്ല. ഇതിനെല്ലാം പരിഹാരമായാണ് സഞ്ജീവനം 2കെ24 ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
 ചടങ്ങില്‍ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, ഡിഎഡബ്ല്യുഎഫ്ഇടുക്കി ജില്ലാ പ്രസിഡന്റ് ശിവന്‍കുട്ടി, വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോജോ മരങ്ങാട്ട്, ജില്ലാ പ്രതിനിധി ജയിംസ് മടിക്കാങ്കല്‍, ചേറ്റുകുഴി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോസ് മാത്യു സെക്രട്ടറി റോമി ദേവസ്യ, ട്രഷറര്‍ ബിനു.വി. ബേബി, ഉടുമ്പന്‍ചോല താലൂക്ക് ഡ്രൈവിംങ് സ്‌കൂള്‍ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 

ഓര്‍ത്തോ വിഭാഗം മെഡിക്കല്‍ പരിശോധനയ്ക്ക് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. ശ്രീജിത്ത്, നേത്രരോഗ വിദഗ്ധ ഡോ.സിനിയുടെ എന്നിവരുടെ സേവനം പരിപാടിയില്‍ ലഭ്യമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (ജനനസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി), ആധാര്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. ഇടുക്കി ജില്ലയിലുള്ളവര്‍ക്കാണ് അവസരം. പദ്ധതിയ്ക്കാവശ്യമായ സാമ്പത്തിക ചെലവ് ഗ്രീന്‍സിറ്റീ റോട്ടറി ക്ലബ്ബ് വലിയതോവാള, ലയണ്‍സ് ക്ലബ്ബ് ഓഫ് ചേറ്റുകുഴി എന്നീ സംഘടനകളാണ് നല്‍കുന്നത്. 


വാര്‍ത്താ സമ്മേളനത്തില്‍ ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ  ഫ്രാന്‍സിസ്. എസ്,  മുജീബ്.പി.എസ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പ്രസാദ്.പി.കെ, പ്രദീപ്.എ.സ്, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍.സജീവ്കുമാര്‍, ചേറ്റുകുഴി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസ് മാത്യു സെക്രട്ടറി റോമി ദേവസ്യ, ട്രഷറര്‍ ബിന്ദു. വി. ബേബി, വലിയതോവാള ഗ്രീന്‍സിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് ജോജോ മരങ്ങാട്ട് റോട്ടറി ക്ലബ്ബ് ജില്ലാ പ്രതിനിധി ജയിംസ് മടിക്കാങ്കല്‍ ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ശിവന്‍കുട്ടി എസ്.കെ ജില്ലാ കമ്മിറ്റിയംഗം ഉത്തമന്‍ ഡ്രൈവിംങ് സ്‌കൂള്‍ ഉടുമ്പന്‍ചോല താലൂക്ക് പ്രതിനിധി സലിം. ഗ്രീന്‍ഡേയ്സ് മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമസ്ഥന്‍  എന്‍, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്   9447309337,     9447835939,     9961895592 

What's Your Reaction?

like

dislike

love

funny

angry

sad

wow