ഇടുക്കി: വണ്ടിപ്പെരിയാറില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി വിജയ്(രൂപന്‍ 25) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെ മൊഴിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. ഇവരുടെ അയല്‍വാസിയും വള്ളക്കടവിലെ ഓട്ടോറിക്ഷ ഡ്രൈവറുമാണ് പ്രതി.