മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഓറിയന്റേഷന്‍ ക്യാമ്പ്
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഓറിയന്റേഷന്‍ ക്യാമ്പ്

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിദിന ഓറിയന്റേഷന്‍ ക്യാമ്പ് ആരംഭിച്ചു. സ്പന്ദനം 2024 എന്ന പേരില്‍ നടക്കുന്ന ക്യാമ്പ് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ആണ് ക്യാമ്പ് നടക്കുന്നത്. പി.ടി.എ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി അധ്യക്ഷനായി. രണ്ടുദിവസങ്ങളായി നടക്കുന്ന ക്യാമ്പില്‍ അവബോധന ക്ലാസ്, ഗ്രൂപ്പ് ഗെയിമിങ്ങിലൂടെ വ്യക്തിത്വ വികസന പരിപാടികള്‍, തയ്യല്‍ ക്ലാസുകള്‍, തുടങ്ങി വിവിധതരം പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ സര്‍വീസ് സ്‌കീം കോഡിനേറ്റര്‍ ലിന്‍സി ജോര്‍ജ്, പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ജയ്‌മോന്‍ കോഴിമല, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍, കുട്ടിക്കാനം മരിയന്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജോബി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






