പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ മഹാ ആയില്യപൂജ
പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ മഹാ ആയില്യപൂജ

ഇടുക്കി: തോപ്രാംകുടി പെരുംതൊട്ടി ആയിരവല്ലിക്കാവ് ദേവീക്ഷേത്രത്തില്‍ മഹാ ആയില്യ പൂജ നടത്തി. തുളസിപ്പാറ ഭാസ്‌കരാനന്ദശാന്തികള്‍ പൂജാകര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ബ്രഹ്‌മചാരി വിനോദ് ചൈതന്യ, സുസ്വരലാല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. വരുന്ന വിദ്യാരംഭ ദിനത്തില്‍ കുട്ടികളുടെ വിദ്യാവിജയത്തിനായി 108 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ സരസ്വതി പൂജയും നടത്തുമെന്ന് ക്ഷേത്രം ശാന്തി ആര്‍ഷ വിദ്യാപീഠം മാര്‍ഗദര്‍ശക് വിനോദ് നാരായണന്‍ പറഞ്ഞു.
What's Your Reaction?






