അയ്യപ്പന്‍കോവിലില്‍ കര്‍ഷക ദിനാചരണം
അയ്യപ്പന്‍കോവിലില്‍ കര്‍ഷക ദിനാചരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലടി പി.എച്ച്.സിയുടെ നിര്‍മാണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മുതിര്‍ന്ന കര്‍ഷകന്‍ കിഴക്കേക്കര പുത്തന്‍പുരയ്ക്കല്‍ കുട്ടപ്പന്‍ നാണുവിനെ ആദരിച്ചു. സമ്മിശ്ര കര്‍ഷകന്‍, വനിതാ കര്‍ഷക, ജൈവ കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നിവരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






