പണിമുടക്കി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും: ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രം
പണിമുടക്കി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും: ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രം

ഇടുക്കി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയിലെ വിവിധ ആശുപത്രികളില്‍ തുടങ്ങി. കല്‍ക്കത്തയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ ജില്ലാ കമ്മിറ്റിയുടെ മൂന്ന് യൂണിറ്റുകള്‍ സംയുക്തമായി സമരം ആരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. ആശുപത്രികളില്‍ അത്യാഹിത വിഭാഗം മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
What's Your Reaction?






