പുറ്റടി നെഹ്‌റുസ്മാരക പഞ്ചായത്ത് സ്‌കൂളില്‍ സൂര്യകാന്തി വസന്തം
പുറ്റടി നെഹ്‌റുസ്മാരക പഞ്ചായത്ത് സ്‌കൂളില്‍ സൂര്യകാന്തി വസന്തം

ഇടുക്കി: പുറ്റടി നെഹ്‌റുസ്മാരക പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂര്യകാന്തിപ്പാടമൊരുക്കി അധ്യാപകരും വിദ്യാര്‍ഥികളും. പ്രിന്‍സിപ്പല്‍ കെ.എന്‍.ശശിയുടെ നിര്‍ദേശപ്രകാരമാണ് സ്‌കൂള്‍ പരിസരം മനോഹരമാക്കുന്നതിന്റെ ഭാഗമായി സൂര്യകാന്തിപ്പാടം ഒരുക്കിയത്. പതിവായി കണ്ടുവരുന്ന ചെടികളില്‍ നിന്ന് വ്യത്യസ്തമായി എന്തുചെയ്യാന്‍ സാധിക്കുമെന്ന ആലോചനയില്‍ നിന്നാണ് സൂര്യകാന്തിപ്പാടമെന്ന ആശയത്തിലേയ്ക്ക് എത്തിയത്. ബാംഗ്ലൂരില്‍ നിന്നാണ് ആവശ്യമായ വിത്തെത്തിച്ചത്. തേക്കടി മൂന്നാര്‍ റോഡിനോട് ചേര്‍ന്ന് ഒരുക്കിയ സൂര്യകാന്തി പാടം കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി നിരവധി വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഇവിടെയെത്തുന്നുണ്ട്. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള താല്‍പര്യവും സ്‌നേഹവും നിലനിര്‍ത്തി കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. വേനലിലും നിറയെ പൂത്തുനില്‍ക്കുന്ന സൂര്യകാന്തി പൂവുകള്‍ കണ്ണിനും മനസിനും കുളിര്‍മ പകരുന്ന കാഴ്ചയാണ്. സൂര്യകാന്തി, വാഴ, കാബേജ്, തക്കാളി, വഴുതന എന്നീ കൃഷികള്‍ കൂടാതെ നക്ഷത്ര വനവും ഇവിടെ സംരക്ഷിച്ചുവരുന്നു.
അധ്യാപകരായ ജോഷി തോമസ്, റാഫി മുഹമ്മദ്, ബിജു, ജയ, സന്ധ്യ സനല്‍, അണിമ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം.
What's Your Reaction?






