കട്ടപ്പന കൃഷിഭവനില്‍നിന്ന് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
കട്ടപ്പന കൃഷിഭവനില്‍നിന്ന് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ഇടുക്കി: കട്ടപ്പന കൃഷിഭവനില്‍ പച്ചക്കറി തൈകളുടെയും വിത്തിന്റെയും വിതരണം നടന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. വീടുകളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വഴുതന, തക്കാളി,പച്ചമുളക്, ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ ഹൈബ്രിഡ് തൈകളും, പാവല്‍, ബീന്‍സ്, വള്ളിപ്പയര്‍ എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും വിതരണം ചെയ്തത്. 2 ലക്ഷം രൂപ മുതല്‍മുടക്കി 1000 ഗുണഭോക്താക്കള്‍ക്കാണ് ഇവ വിതരണം ചെയ്തത്. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ഐബിമോള്‍ രാജന്‍, സോണിയ ജെയ്ബി, ബീനാ സിബി, കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

