ഇടുക്കി: കട്ടപ്പന പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും വ്യാപാരിയുമായ പി യു ദേവസ്യ(പാപ്പ പൂമറ്റം)യുടെ അനുസ്മരണ സമ്മേളനം കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടത്തി. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷനായി. മുന്‍ എംഎല്‍എ അഡ്വ. ഇ. എം ആഗസ്തി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, കേരള കോണ്‍ഗ്രസ്(എം) ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. മനോജ് എം തോമസ്, കട്ടപ്പന നഗരസഭ മുന്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി, കട്ടപ്പന പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രവ്ദ ശിവരാജന്‍, സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, സാംസ്‌കാരിക വകുപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സൂര്യലാല്‍, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗങ്ങളായ നോബിള്‍ ജോസഫ്, ആന്റണി ആലഞ്ചേരി, എം.മോനിച്ചന്‍, അഡ്വ തോമസ് പെരുമന, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സിനു വാലുമ്മേല്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.