മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീപിടുത്തം

മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീപിടുത്തം

Jan 24, 2025 - 23:44
 0
മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീപിടുത്തം
This is the title of the web page

ഇടുക്കി: മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീപിടുത്തം. പഴയ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ഓടെയാണ് തീപിടുത്തമുണ്ടായത്. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി തീയണച്ചു. പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറു വര്‍ഷം ആകുന്ന ബാങ്കില്‍ പേപ്പറുകളിലായി നിരവധി രേഖകള്‍ ഉണ്ടായിരുന്നു. ബാങ്കിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത രേഖകളാണ് മുറിയില്‍ സൂക്ഷിച്ചിരുന്നത്. പുക ഉയരുന്നതുകണ്ട ജീവനക്കാര്‍ കമ്പ്യൂട്ടറുകളും മറ്റുഉപകരണങ്ങളും ഓഫാക്കി വദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിന്റെ നഷ്ടത്തെക്കുറിച്ച് വരും ദിവസങ്ങളില്‍ പരിശേധന നടത്തിയാല്‍ മാത്രമേ അറിയാന്‍ സാധിക്കു.

What's Your Reaction?

like

dislike

love

funny

angry

sad

wow