മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ 5-ാമത് ഹൈറേഞ്ച് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ 18 മുതല്‍
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ 5-ാമത് ഹൈറേഞ്ച് മാര്‍ത്തോമ്മാ കണ്‍വെന്‍ഷന്‍ 18 മുതല്‍

18 മുതല്‍ 20 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെന്ററിലെ വിവിധ പള്ളികളില്‍വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. 18ന് മുളകരമേട് മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍, 19ന് കല്ലാര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക, 20ന് അണക്കര സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവക എന്നീ പള്ളികളിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.00നും സമാപനദിവസമായ ഞായറാഴ്ച രാവിലെ 8.30 നും ചടങ്ങുകള്‍ ആരംഭിക്കും. വചനശുശ്രൂഷയ്ക്ക് സാജു അയിരൂര്‍ നേതൃത്വം നല്‍കും. ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് റവ. മാത്യു ജോണ്‍, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ബ്രദ. ലിജു ടി വര്‍ഗീസ്, ബ്രദ. ജോമോന്‍ ജോസ്, റോബിന്‍ പി ഐക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






