പെരുവന്താനം ചുഴുപ്പിന് സമീപം മണ്ണിടിച്ചില്‍
പെരുവന്താനം ചുഴുപ്പിന് സമീപം മണ്ണിടിച്ചില്‍

ഇടുക്കി: ശനിയാഴ്ച പെയ്ത ശക്തമായ മഴയില്‍ പെരുവന്താനം ചുഴുപ്പിന് സമീപം മണ്‍തിട്ട ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണ്ണിടിച്ചില്‍ ഉണ്ടായ സമയം ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നു പോവാതിരുന്നതിനാല്‍ അപകടം ഒഴിവായി. പീരുമേട് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് റോഡിലേക്ക് വീണ മണ്ണും മരചില്ലകളും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. മണ്ണിടിച്ചില്‍ മൂലം മുറിഞ്ഞപുഴ മുതല്‍ പെരുവന്താനം കോളജ് ഭാഗം വരെ വലിയ ഗതാഗത തടസം രൂപപ്പെട്ടിരുന്നു.
What's Your Reaction?






