സിപിഎം ഇരട്ടയാര്‍ തുളസിപ്പാറ ബ്രാഞ്ച് സമ്മേളനം
സിപിഎം ഇരട്ടയാര്‍ തുളസിപ്പാറ ബ്രാഞ്ച് സമ്മേളനം

ഇടുക്കി: സിപിഎം ഇരട്ടയാര്‍ തുളസിപ്പാറ ബ്രാഞ്ച് സമ്മേളനം നടന്നു. എംഎം മണി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ന് രാജ്യം ബിജെപിയുടെ കൈകളിലാണ് രാജ്യത്തിന്റെ ഭരണമെന്നും ബിജെപിയുടെ കൈയിലേക്ക് എത്തിച്ചേരാന്‍ കാരണം കോണ്‍ഗ്രസാണെന്നും നിലവില്‍ വലിയ വെല്ലുവിളികളുടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു. പി ആര്‍ ഷാജി അധ്യക്ഷനായി. നേതാക്കളായ പി ബി ഷാജി, ജിഷ ഷാജി, റിന്‍സ് ചാക്കോ, കെ വി സതീശന്‍, റോയ് ജേക്കബ്, കുര്യന്‍ ആന്റണി, കെ പി രാജശേഖരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






