ഇടുക്കി: കട്ടപ്പന ഫൊറോന എസ്എംവൈഎം ന്റെ ആഭിമുഖ്യത്തില്‍ ഉത്സവ് 2024 എന്ന പേരില്‍ കലോത്സവം സംഘടിപ്പിച്ചു. യുവജനങ്ങളുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിക്കാന്‍ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ജോര്‍ജ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഫൊറോനയിലെ 12 ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. പ്രസംഗം, ലളിതഗാനം, മാര്‍ഗംകളി, പരിചമുട്ട്, ദൃശ്യാവതരണം, തെരുവ് നാടകം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.