തങ്കമല എസ്റ്റേറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരണം
തങ്കമല എസ്റ്റേറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരണം

ഇടുക്കി: വണ്ടിപ്പെരിയാര്‍ തങ്കമല എസ്റ്റേറ്റ് കേന്ദ്രീകൃതമായി തങ്കമല എസ്റ്റേറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ചു. േതാട്ടം മേഖലകള്‍ കേന്ദ്രമായി വിവിധ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ: ഗിന്നസ് മാടസ്വാമി നിര്‍വഹിച്ചു. ഇതര സംസ്ഥാനക്കാരായി അതിഥി തൊഴിലാളികള്‍ക്ക് വിവിധ ഭാഷകള്‍ സംസാരിക്കുന്നതിനായാണ് സംഘടനയ്ക്ക് രൂപം നല്‍കിയിയത്. യോഗത്തില്‍ സംഘടനാ പ്രോപ്പര്‍ട്ടി പ്രസിഡന്റ് മുരുകദാസ് അധ്യക്ഷനായി. കെ.എം.ജി. ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ എം. ഗണേശന്‍ മുഖ്യാഥിതിയായിരുന്നു. പഞ്ചായത്തംഗം മുനിയ ലക്ഷ്മി, ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ എക്‌സൈസ് ഓഫീസര്‍ ശശികല സംഘടനാ ചീഫ് കോഡിനേറ്റര്‍ മില്‍ട്രി ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ജയകുമാ, സംഘടന ഭാരവാഹി ബിജു ഗോപി, തുടങ്ങിയവര്‍ സംസാരിച്ചു.
കോഡിനേറ്റര്‍ ഗുരു ശേഖര്‍ സംഘടനാ പ്രവര്‍ത്തനങ്ങളേക്കുറിച്ച് വിശദീകരിച്ചു. കലാ കായിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നിരാലംബയായ വയോധികയ്ക്ക് ഒരു മാസത്തെ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. സംഘടനാ ഭാരവാഹി സുനില്‍ ഗോപാലകൃഷ്ണന്‍ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു. യോഗത്തില്‍ ഭാരവാഹികള്‍ സെക്രട്ടറി മൈക്കിള്‍ വില്‍സണ്‍ സെക്രട്ടറി മുകേഷ് എം, കാഷ്യുയര്‍ ആറുമുഖം, വൈസ് പ്രസിഡന്റ് മുനിയ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






