ഇടുക്കി: കട്ടപ്പനയില്‍ ടി എസ് ബേബി അനുസ്മരണം നടന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കളിഞ്ഞ 16നാണ് അന്തരിച്ചത്.
കട്ടപ്പന അര്‍ബന്‍ ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. കട്ടപ്പന സെന്റ് ജോര്‍ജ് ഫോറോന പള്ളിയിലെ പ്രത്യക പ്രാര്‍ഥനകള്‍ക്കുശേഷം പാരീഷ് ഹാളില്‍ അനുസ്മരണയോഗം ചേര്‍ന്നു. ജോയി വെട്ടിക്കുഴി അധ്യക്ഷനായി. ഇ എം ആഗസ്തി, ബീനാ ടോമി, വി ആര്‍ സജി, മാത്യൂ ജോര്‍ജ്, ടി ജെ ജേക്കബ്, സാജന്‍ ജോര്‍ജ്, ഷാജി നെല്ലിപ്പറമ്പില്‍, എ പി ഉസ്മാന്‍, ജോയി തോമസ്, കെ ജെ ബെന്നി, എം ഡി അര്‍ജുനന്‍, രാജേഷ് ബേബി, ബെന്നി, സിജു ചക്കുംമൂട്ടില്‍, സിബി പാറപ്പായി, ജോയി ആനിത്തോട്ടം, പി എം ഫ്രാന്‍സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.