വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി

ഇടുക്കി: വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിനെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. തിരുനാള്‍ 26ന് സമാപിക്കും. ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍: ജോസ് പ്ലാച്ചിക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. 25ന് വൈകിട്ട് 4ന്് നടക്കുന്ന കുര്‍ബാനക്ക് ഫാ. വിനീത് മേയ്ക്കല്‍ കാര്‍മികത്വം വഹിക്കും. ഫാ. ഷാജി മംഗലത്ത് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കട്ടപ്പന ടൗണിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തും. 26ന് രാവിലെ 9ന് കുര്‍ബാന, 10ന് വാഹന വെഞ്ചിരിപ്പ്, വൈകിട്ട് 4ന്് കുര്‍ബാന. ഫാ. ലിബിന്‍ മനയ്ക്കലേട്ട് തിരുനാള്‍ സന്ദേശം നല്‍കും. പ്രശസ്ത പിന്നണിഗായകന്‍ ജിന്‍സ് ഗോപിനാഥ് നയിക്കുന്ന ഗാനമേള. ഫാ. തോമസ് മണിയാട്ട്, ഫാ. ആന്റണി കുന്നത്തുംപാറയില്‍, ഫാ. ചാക്കോ ആയിലുമാലില്‍, സിബി കിഴക്കേല്‍, സാജന്‍ വലിയകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






