കട്ടപ്പനയില്‍ സ്ത്രീകള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി
കട്ടപ്പനയില്‍ സ്ത്രീകള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി

ഇടുക്കി: വനിതാ ദിനത്തോടനുബന്ധിച്ച് കേരള പൊലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ജ്വാല 3.0 എന്ന പേരില്‍ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ സ്വയം പ്രതിരോധിക്കാന്‍ കരുത്തരാകണമെന്നും സ്ത്രീകള്‍ക്ക് നീയമ പരിരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊലീസ് പ്രതിജ്ഞാ ബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പഴയ കാലത്തെ അപേക്ഷിച്ച് അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ പ്രതികരിക്കാന്‍ തുടങ്ങിയതും നിയമ സഹായങ്ങള്‍ നേടുന്നതും പുതിയ കാലത്തിന്റെ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞതായും ഇത്തരത്തിലുള്ള പരീശീലനങ്ങള്‍ സ്ത്രീകളെ കൂടുതല്‍ കരുത്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അഡീഷണല്‍ പൊലീസ് മേധാവി ഗിരീഷ് പി ഭാരതി അധ്യക്ഷനായി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, കട്ടപ്പന എസ്എച്ച്ഒ മുരുകന്‍ ടി സി ഇടുക്കി വനിതാ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആതിരാ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






