ഗവിയില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാന: ചങ്ങനാശേരി സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഗവിയില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാന: ചങ്ങനാശേരി സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഗവിയില്‍ വിനോദസഞ്ചാരികള്‍ എത്തിയ വാഹനത്തിനുനേരെ കാട്ടാന പാഞ്ഞെത്തി. ചങ്ങനാശേരി സ്വദേശികളായ നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗവി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി ഐസി ടണല്‍ ഭാഗത്താണ് കാട്ടാന ആക്രമിക്കാനായി ഓടിയടുത്തത്. ആനയെ കണ്ടയുടന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി. എന്നാല്‍, കാറിന്റെ സമീപത്തേയ്ക്ക് എത്തിയ ആന ഏറെനേരം ഇവിടെ നിലയുറപ്പിക്കുകയും വാഹനം പിന്നിലേക്ക് എടുത്തപ്പോള്‍ ഓടിയടുക്കുകയും ചെയ്തു. അല്‍പ്പസമയത്തിനുശേഷം കാട്ടിലേക്ക് മടങ്ങി. കാറിന്റെ മുന്‍ഭാഗത്തിന് ചെറിയതോതില്‍ കേടുപാട് സംഭവിച്ചു. വള്ളക്കടവ് ചെക്ക്‌പോസ്റ്റിലെത്തിയ സന്ദര്‍ശകര്‍ വനപാലകരെ വിവരമറിയിച്ചു.
What's Your Reaction?






