കാലവര്‍ഷം: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍

കാലവര്‍ഷം: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍

Jul 30, 2024 - 20:50
 0
കാലവര്‍ഷം: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: ജില്ലയില്‍ മൂന്നുദിവസമായി കനത്തമഴ തുടരുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ സജ്ജീകരങ്ങളും ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താലൂക്ക് തലത്തില്‍ ചുമതലയുള്ള  ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മഴയെത്തുടര്‍ന്നുണ്ടായ തടസങ്ങള്‍ മാറ്റാന്‍ അഗ്നിരക്ഷാസേന, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.

മണ്ണിടിച്ചില്‍, വെള്ളം കയറുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ മുന്‍കൂട്ടി കണ്ടുവയ്ക്കണം. വീടുകളോടു ചേര്‍ന്ന് സംരക്ഷണഭിത്തി തകര്‍ന്നിട്ടുള്ളതും അപകടാവസ്ഥയിലായതുമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ ചുമതലപ്പെടുത്തി. ജില്ലാ ആസ്ഥാനത്തുള്ള എന്‍ഡിആര്‍എഫിന്റെ ഡിസാസ്റ്റര്‍ ടീം സജ്ജമാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 

ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് വിലയിരുത്തി. മണ്ണിടിച്ചില്‍ സംഭവിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്ത പൊതുമരാമത്ത്, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലയില്‍ ഇതിനോടകം രണ്ടു ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഖജനപ്പാറ സ്‌കൂളില്‍ ആരംഭിച്ചിട്ടുള്ള ക്യാമ്പില്‍ എട്ടു കുടുംബങ്ങളാണുള്ളത്. മൂന്നാറിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 42 പേരാണുള്ളത്. ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു.
ജില്ലാതല ഉദ്യോഗസ്ഥര്‍ അസ്ഥാനം വിട്ടുപോകരുതെന്ന് കലക്ടര്‍ വി വിഘ്നേശ്വരി അറിയിച്ചു. ദുര്‍ബലമായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുവാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവി, ഇടുക്കി, ദേവികുളം സബ് കലക്ടര്‍മാര്‍, എഡിഎം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow