അഞ്ചുരുളിയില്‍ മണ്ണിടിച്ചില്‍
അഞ്ചുരുളിയില്‍ മണ്ണിടിച്ചില്‍

ഇടുക്കി:കാഞ്ചിയാര്‍ അഞ്ചുരുളിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍. തിങ്കളാഴ്ച രാത്രി 11:30 തോടെ് ഭാസി വളവിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. പതിപ്പള്ളിയില്‍ ബിനോയുടെ വീടിനു എതിര്‍വശത്ത് റോഡിന് മുകള്‍ ഭാഗത്തായി നിലകൊണ്ടിരുന്ന മണ്‍ഭിത്തിയാണ് ഇടിഞ്ഞ് വീണത്. വീടിന് സമീപത്തുകൂടി കൃഷിയിടത്തിലേക്ക് ഇടിഞ്ഞു വന്ന മണ്ണ് ഒലിച്ചു പോയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഉരുള്‍പൊട്ടലിന് സമാനമായി മണ്ണും വെള്ളവും ഒലിച്ചിറങ്ങിയതോടെ ബിനോയിക്ക് വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട്. അഞ്ചുരുളി കക്കാട്ടുകട റോഡില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. മണ്ണിടിഞ്ഞതിന് മറുവശത്തുള്ള ജനങ്ങള്‍ ഒറ്റപ്പെട്ട സാഹചര്യവുമുണ്ടായി. കാഞ്ചിയാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി മണ്ണ് മാറ്റുന്നതിനുന്നുള്ള നടപടികള്‍ സ്വീകരിച്ച് രാവിലെ 11 ഓടെ ഗതാഗതം പുനസ്ഥാപിച്ചു. മഴ ശക്തമാകുന്നതോടെ മേഖലയില്‍ വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട് . നിലവില്‍ മണ്ണിടിഞ്ഞതിന്റെ സമീപത്തായി മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
What's Your Reaction?






