നിര്‍മലാസിറ്റിക്ക് സമീപം ദേശീയപാതയിലേക്ക് മണ്ണിടിച്ചില്‍
നിര്‍മലാസിറ്റിക്ക് സമീപം ദേശീയപാതയിലേക്ക് മണ്ണിടിച്ചില്‍

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ നിര്‍മലാസിറ്റിക്ക് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി പാര്‍ട്ടിപ്പടിയിലാണ് റോഡിലേക്ക് മണ്‍കൂന ഇടിഞ്ഞുവീണത്. ഇതോടെ മൂന്നുവീടുകള്‍ അപകടാവസ്ഥയിലായി. ദേശീയപാത വീതികൂട്ടുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ മണ്ണ് നീക്കിയിരുന്നു. വന്‍തോതില്‍ മണ്ണിടിഞ്ഞുവീണതോടെ ഭാഗികമായി ഗതാഗതവും തടസപ്പെട്ടു. ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചില്‍ പതിവാണ്. സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. പൂവക്കുന്നേല്‍ വത്സമ്മ, പാറയ്ക്കല്‍ ഷിജി, ചിലമ്പില്‍ ബാബു എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. റോഡിലെ മണ്ണ് നീക്കാന്‍ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. മണ്ണിടിഞ്ഞ് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം തടസപ്പെട്ടു.
What's Your Reaction?






