ജില്ലയിലെ മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പുരസ്‌കാരം സ്‌നേഹ സേവ്യറിന്
ജില്ലയിലെ മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പുരസ്‌കാരം സ്‌നേഹ സേവ്യറിന്

ഇടുക്കി: ജില്ലയിലെ മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസറിനുള്ള അവാര്‍ഡ് നേടി മാട്ടുക്കട്ട സ്വദേശിനി കപ്പിലാംമുട്ടില്‍ സ്‌നേഹ സേവ്യര്‍. ശിശുക്ഷേമ വകുപ്പിന്റെ 2023 - 2024 വര്‍ഷത്തെ അവാര്‍ഡാണ് ലഭിച്ചത്. 8ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വനിതാദിനാഘോഷത്തില്‍ മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം കൈമാറി. കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി അങ്കണവാടികളുടെ സന്ദര്‍ശനവും മേല്‍നോട്ടവും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, വകുപ്പുതല പദ്ധതികളുടെ നിര്‍വഹണം, വിവിധ പരിശീലന പരിപാടികളുടെ നേതൃത്വം, സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികളുടെ നിര്‍വഹണം തുടങ്ങിയവ അവാര്‍ഡിനായി പരിഗണിച്ചു. അവാര്‍ഡ് ലഭിച്ചതിന് വളരെയധികം സന്തോഷമുണ്ടെന്നും കുടുംബത്തില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും സ്‌നേഹ പറഞ്ഞു. വണ്ടിപ്പെരിയാര്‍, കട്ടപ്പന, ഉപ്പുതറ, വണ്ടന്‍മേട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലും സ്‌നേഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാട്ടുക്കട്ട കപ്പിലാംമുട്ടില്‍ ജെയ്‌മോന്‍ തോമസാണ് ഭര്‍ത്താവ്. ജൊഹാന്‍ ജയ് തോമസാണ് മകന്‍.
What's Your Reaction?






