വണ്ടന്‍മേടിനെ 27ന് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കും
വണ്ടന്‍മേടിനെ 27ന് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കും

ഇടുക്കി: മാലിന്യ മുക്തം നവകേരളത്തിന്റെ ഭാഗമായി വണ്ടന്‍മേട് പഞ്ചായത്തിനെ 27ന് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ പറഞ്ഞു. നിലവില്‍ 36 സ്ഥലങ്ങള്‍ ഹരിതമായി പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ 187 അയല്‍ക്കൂട്ടങ്ങളും ടൗണുകള്‍ ഉള്‍പ്പടെ 8 പൊതുസ്ഥലങ്ങളും ഹരിത പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പഞ്ചായത്തിന്റെ ഭൂരിഭാഗവും തോട്ടം മേഖലയാണ്. അതിനാല്‍ ഇവിടെയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ സംവിധാനമില്ലത്തതിനാല്‍ റോഡരികുകളില്‍ തള്ളുന്ന സ്ഥിതിയുണ്ട്. കൂടാതെ വാഹനങ്ങളിലെത്തിച്ച് മാലിന്യം തള്ളുന്നതും പ്രതിസന്ധിയാണ്. വരും ദിവസങ്ങളില്‍ റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാല്‍ 25000 മുതല്‍ 50000 രൂപ വരെ പിഴ ഈടാക്കാനും ലഭിക്കുന്ന അഡ്രസ് മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുമാണ് തീരുമാനം. എല്ലാ വാര്‍ഡുകളിലും ക്യാമറ സ്ഥാപിക്കാനും മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പ്രതിഫലം നല്‍കാനുമാണ് ഭരണസമിതിയുടെ തീരുമാനം.
What's Your Reaction?






