ബിജെപി ജനസംരക്ഷണ യാത്രയ്ക്ക് രാജാക്കാട്ട് സ്വീകരണം നല്‍കി
ബിജെപി ജനസംരക്ഷണ യാത്രയ്ക്ക് രാജാക്കാട്ട് സ്വീകരണം നല്‍കി

ഇടുക്കി: ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് നയിക്കുന്ന ജനസംരക്ഷണ യാത്രക്കയ്ക്ക് രാജാക്കാട്ട് സ്വീകരണം നല്‍കി. സംസ്ഥാന വക്താവ് അഡ്വ. ടി പി സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്റെ നാടായി മാറിയിരിക്കുകയാണ് എന്ന് അവര്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന വന്യജീവി ആക്രമണം, ജില്ലയിലെ ഭൂ വിഷയങ്ങള്‍, ജില്ലയില്‍ മാത്രമായുള്ള നിര്‍മാണ നിരോധനം, മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗം, പട്ടയ വിഷയങ്ങള്‍ തുടങ്ങിയ ജനകീയ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് ജനസംരക്ഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അതിജീവന പോരാട്ടവേദി ചെയര്‍മാന്‍ റസാക് ചൂരവേലില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എ അനീഷ്, ജനറല്‍ സെക്രട്ടറി വി.എസ് സജി, വി.വി ബാബു, ഷാജി നെല്ലിപറമ്പില്‍, വി.എസ് രതീഷ്, സി.സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ബിജു കോട്ടയില്‍, സുരേഷ് മീനത്തേരി തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






