മധുവിനായി കൈകോര്‍ത്ത് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം: കാരുണ്യയാത്ര 21ന്
മധുവിനായി കൈകോര്‍ത്ത് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം: കാരുണ്യയാത്ര 21ന്

ഇടുക്കി: കട്ടപ്പനയിലെ ബസ് ഡ്രൈവര്‍ മധുവിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തുക കണ്ടെത്തുന്നതിനായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച 4 ബസുകള്‍ കാരുണ്യയാത്ര നടത്തും. കെ. ചപ്പാത്ത് മരുതുംപേട്ട പുത്തന്‍വീട്ടില്‍ മധു(44) നാളുകളായി ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നവംബര്‍ 19ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ ഭാര്യ സരിതയാണ് മധുവിന് വൃക്ക നല്‍കുന്നത്. കാരുണ്യസ്പര്‍ശം 2024 എന്ന പേരില്‍ നടത്തുന്ന യാത്രയില്‍ ഗുരുദേവ്, ഏയ്ഞ്ചല്‍ മോട്ടേഴ്‌സ്, നാരായണന്‍, കുട്ടിമാളു എന്നീ ബസുകള്‍ പങ്കാളികളാകും.
What's Your Reaction?






