പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫുഡ് ഫെസ്റ്റ്
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫുഡ് ഫെസ്റ്റ്

ഇടുക്കി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പുളിയന്‍മല ക്രൈസ്റ്റ് കോളില്‍ ഫുഡ് ഫെസ്റ്റ് നടത്തി. എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ എം വി. ജോര്‍ജുകുട്ടി ഉദ്ഘാടനം ചെയ്തു. എമക് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഇന്ധനം ഉപയോഗിക്കാതെ വേറിട്ട രീതിയില്‍ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ പ്രത്യേകം ആകര്‍ഷണം നേടി. നിറങ്ങളും രുചികളും കോര്‍ത്തിണക്കി വിദ്യാര്‍ഥികളുടെ മനസിലെ നിറച്ചാര്‍ത്തുകളെ അതിമനോഹരമാക്കുക എന്നതാണ് ഈ ഫെസ്റ്റിന്റെ ലക്ഷ്യം. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ടിന്റു ജോര്‍ജ് സഹപ്രവര്‍ത്തകരായ ആതിരാ മോള്‍ മനോജ്, അനിറ്റ് ജോസ് വിദ്യാര്‍ഥി പ്രതിനിധികളായ ശ്രീനന്ദ കെ, വില്യം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






