കുമളിയില്‍ 60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുമളിയില്‍ 60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍

ഇടുക്കി: കുമളിയില്‍ ഓണവുമായി ബന്ധപ്പെട്ട് നടത്തിയ വാഹനപരിശോധനയില്‍ 60 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കുമളി സ്വദേശികളായ പറങ്ങാട്ടുവീട്ടില്‍ ബിക്കു (42), ചെമ്പാനയില്‍ അനൂപ് വര്‍ഗീസ് (37) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 1.30 ഓടെ ഒന്നാം മൈലിനു സമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മൂന്ന് പേരാണ് വാഹത്തിലുണ്ടായിരുന്നത്. ഒരാള്‍ ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ ഡാഷ് ബോഡില്‍ കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് കടത്താനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇത് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. എസ്‌ഐ സുനില്‍ പികെ, സിപിഒ സനല്‍ സോമന്‍ എആര്‍ സിപിഒ ജിബിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
What's Your Reaction?






