എസ്എന്‍ഡിപി യോഗം തുളസിപ്പാറ ശാഖയുടെ അസ്ഥാന മന്ദിരവും ശാന്തി മഠവും ഉദ്ഘാടനം ചെയ്തു
എസ്എന്‍ഡിപി യോഗം തുളസിപ്പാറ ശാഖയുടെ അസ്ഥാന മന്ദിരവും ശാന്തി മഠവും ഉദ്ഘാടനം ചെയ്തു

ഇടുക്കി: എസ്എന്‍ഡിപി യോഗം തുളസിപ്പാറ ശാഖയുടെ പുതിയതായി നിര്‍മിച്ച ആസ്ഥാന മന്ദിരവും ശാന്തിമഠവും മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു.
ശാന്തി മഠത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരനും വനിതാ സംഘം ഓഫീസിന്റെ ഭദ്ര ദീപ പ്രകാശനം യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് സി കെ വത്സയും യൂത്ത് മൂവ്‌മെന്റ് ഓഫീസിന്റെ ഭദ്രദീപ പ്രകാശനം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധീഷ് വിജയനും നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് വിധു എ സോമന്‍ സംഘടനാ സന്ദേശം നല്‍കി. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെ
ക്റ്റിങ് ഇന്‍സ്‌പെക്ടര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, കെ കെ രാജേഷ്, പി കെ രാജന്‍,
തെക്കേടത്ത് ഗോപന്‍ ശാന്തികള്‍, രേഷ്മ കെ ബി, ജിഷ ഷാജി, ശാഖായോഗം പ്രസിഡന്റ് ഷിബു സത്യന്‍, സെക്രട്ടറി രാജീവ് കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും നടന്നു. അനീഷ സുരേഷ്, നിഖില്‍ ഷാജി , അര്‍ച്ചന സജി, ബിന്ദു രാജീവ്, അഖില്‍ ഇ എസ്, വൃന്ദ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
What's Your Reaction?






