ബിജെപി വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ മാര്‍ച്ചും പൊതുയോഗവും നടത്തി
ബിജെപി വണ്ടിപ്പെരിയാര്‍ ഡൈമുക്കില്‍ മാര്‍ച്ചും പൊതുയോഗവും നടത്തി
ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി വണ്ടിപ്പെരിയാര്‍ ബൂത്ത് കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളോടുള്ള മാനേജ്‌മെന്റിന്റെ അവഗണന അവസാനിപ്പിക്കുക, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കുക, ഡൈമൂക്ക് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ഡൈമൂക്കില്‍ നിന്നാരംഭിച്ച പ്രകടനം ഗാന്ധി സിലൈയ്ക്ക് സമീപം സമാപിച്ചു. 190-ാം ബൂത്ത് പ്രസിഡന്റ് സുധീഷ് കുമാര്‍ പി എസ് അധ്യക്ഷനായി. 189-ാം ബൂത്ത് പ്രസിഡന്റ്് രാജന്‍ എന്‍, പീരുമേട് മണ്ഡലം പ്രസിഡന്റ് സനീഷ് കോമ്പറമ്പില്‍ വണ്ടിപ്പെരിയാര്‍ ഏരിയാ പ്രഭാരി ജോര്‍ജ് തേനംമാക്കല്‍, ഏരിയ കമ്മിറ്റിയുടെ അധ്യക്ഷ വിജയലക്ഷ്മി അരുണ്‍, മഞ്ജുമല അധ്യക്ഷന്‍ അജയന്‍ കെ തങ്കപ്പന്‍, വെള്ളാരംകുന്ന് ജനറല്‍ സെക്രട്ടറി സിബിച്ചന്‍ പള്ളിയാടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

