സജിനും ഭാവനയ്ക്കും പ്രിയമുടന്‍ നന്‍ബന്‍സിന്റെ ആദരം
സജിനും ഭാവനയ്ക്കും പ്രിയമുടന്‍ നന്‍ബന്‍സിന്റെ ആദരം

ഇടുക്കി: 'എനിക്കും കുഞ്ഞുമക്കളാണ് ഉള്ളത്. വയനാട്ടില്‍ ക്യാമ്പില്‍ കുഞ്ഞുമക്കള്‍ ഉണ്ടെങ്കില്‍ അവരെ മുലപ്പാല്‍ നല്‍കി സംരക്ഷിക്കാന്‍ ഞാനും എന്റെ ഭാര്യയും തയ്യാറാണ്. കേരളം കണ്ടിതില്‍ വച്ച് ഏറ്റവും നല്ല വാക്കുകളാണിത്. ഇത് പറയുക മാത്രമല്ല ഇടുക്കിയില്‍ നിന്നും വണ്ടി ഓടിച്ചു ഈ കുടുംബം വയനാട്ടില്‍ കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റാന്‍ പോകുകയും ചെയ്തു. കേരളത്തിറ്റെയും ഇടുക്കിയുടെയും ഉപ്പുതറയുടെയും അഭിമാനമായി മാറിയ സജിനും ഭാവനക്കും കേരള വിജയ് ഫാന്‍സ് പ്രിയമുടന്‍ നന്‍ബന്‍സ് ഇടുക്കി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
What's Your Reaction?






