പരുന്തുംപാറയിലെ കുറിഞ്ഞിപ്പൂക്കള്‍ ചവിട്ടി നശിപ്പിക്കുന്നു
പരുന്തുംപാറയിലെ കുറിഞ്ഞിപ്പൂക്കള്‍ ചവിട്ടി നശിപ്പിക്കുന്നു

ഇടുക്കി: പരുന്തുംപാറയിലെ കുറിഞ്ഞിപ്പൂക്കള്‍ വിനോദസഞ്ചാരികള്‍ നശിപ്പിക്കുന്നതായി പരാതി. 7 വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന മേട്ടുക്കുറിഞ്ഞിയാണ് പരുന്തുംപാറയില്‍ പൂവിട്ടത്. പൂക്കളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനോടൊപ്പം ചെടികള്‍ പറിച്ചെടുക്കുന്നതും ചവിട്ടി നശിപ്പിക്കുന്നതും പതിവാണ്. ശക്തമായ മഴയില്ലെങ്കില്‍ മൂന്നുമാസം വരെ നില്‍ക്കേണ്ട കുറിഞ്ഞികള്‍ സംരക്ഷിക്കാന്‍ പ്രാദേശിക ഭരണകൂടം സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






