മഹിളാ സാഹസ് കേരള യാത്രയ്ക്ക് വാഴത്തോപ്പ് പഞ്ചായത്തില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് വാഴത്തോപ്പ് പഞ്ചായത്തില്‍ സ്വീകരണം നല്‍കി

ഇടുക്കി: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് വാഴത്തോപ്പ് പഞ്ചായത്തില്‍ സ്വീകരണം നല്‍കി. ചെറുതോണി വ്യാപാര ഭവനില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സന്ധ്യാ ബിനോയി അധ്യക്ഷയായി. കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി.പി. സലിം മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാലി ബാബു, ആന്‍സി തോമസ്, എ.പി. ഉസ്മാന്‍, അനിഷ് ജോര്‍ജ്, ജോയി തോമസ്,
എം.കെ. പുരുഷോത്തമന്‍, ജോയി വര്‍ഗീസ്, അനില്‍ ആനിക്കുനാട്ട്, റ്റിന്റു സുബാഷ്, എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു.
What's Your Reaction?






