ലബ്ബക്കട ജെപിഎം കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു
ലബ്ബക്കട ജെപിഎം കോളേജില്‍ കോളേജ് ഡേ ആഘോഷിച്ചു

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഷര്‍ 2025 എന്ന പേരില്‍ കോളേജ് ഡേ ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. . ഹൈറേഞ്ചിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സുത്യര്‍ഹമായ സേവനങ്ങളെ പ്രശംസിച്ചു. ചടങ്ങില്‍ കോളേജ് മാഗസിന്‍ ഒരു കുത്തിക്കുറിക്കല്‍ പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളില്‍ മികവ് തെളിയച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ് ആലുവ സെന്റ്. ജോസഫ് പ്രോവിന്‍സ് ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രാജീവ് ജ്ഞാനക്കല്‍, ജെപിഎം ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട്, കാഞ്ചിയാര്‍ സെന്റ്. മേരീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ കിളിരൂര്‍പറമ്പില്‍, കോളേജ് ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, യൂണിയന്‍ അഡൈ്വസര്‍ എബിന്‍ കെ. മാര്‍ക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, യൂണിയന്‍ ചെയര്‍മാന്‍ സിദ്ധാര്‍ഥ് സജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും പ്രശസ്ത ഹിപ്പോഹോപ്പ് ഗായകന്‍ ഗബ്രി കെ.ഡബ്ല്യുയുടെ മ്യൂസിക്കല്‍ ഷോയും നടന്നു.
What's Your Reaction?






