കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് ഡേ സംസ്ഥാനതല ഉദ്ഘാടനം നടത്തി
കട്ടപ്പന ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് ഡേ സംസ്ഥാനതല ഉദ്ഘാടനം നടത്തി

ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് ഡേയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളേജും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണലും സോഷ്യല്‍ വര്‍ക്കേഴ്‌സ് ഇടുക്കി ചാപ്‌റ്റേഴ്‌സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഭാവി സമൂഹത്തിന്റെ സേവന രംഗം മികവുറ്റതും കാര്യക്ഷമവും സൗഹാര്‍ദപരവും ആക്കുക എന്നതാണ് ലക്ഷ്യം.
ജില്ലയില്‍ നിന്നുള്ള 10ലേറെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തലമുറകള്‍ തമ്മിലുള്ള അന്തരവ് നീക്കി പഴയ തലമുറയില്‍ നിന്ന് പഠിക്കേണ്ടവ കണ്ടെത്തുകയും തലമുറകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ചുകൊണ്ട് മികച്ച ഒരുസമൂഹത്തെ കെട്ടിപ്പിടുത്തുന്നതിന് വിദ്യാര്‍ഥികളെ കാര്യപ്രാപ്തരാക്കുകയും ചെയ്യണമെന്ന് കാപ്‌സ് ഇടുക്കി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സിബി ജോസഫ് പറഞ്ഞു. മികച്ച ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പുരസ്‌കാരം നേടിയ സ്‌നേഹ സേവ്യറിനെയും സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വൊസാര്‍ഡ് ഓര്‍ഗനൈസേഷനെയും ആദരിച്ചു. ക്രൈസ്റ്റ് കോളേജ് ഡയറക്ടര്‍ ഫാ. അനൂപ് തുരുത്തിമറ്റം അധ്യക്ഷനായി. ക്ലീന്‍ കേരള കമ്പനിയുടെ ജില്ലാ മാനേജര്‍ ദിലീപ് കുമാര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കാപ്‌സ് ഇടുക്കി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. സിബി ജോസഫ്, വൊസാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ് ആന്റണി, അടിമാലി സാന്‍ജോ കോളേജ് അധ്യാപിക സി. ജോയ്‌സ് എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വിഭാഗം അധ്യാപകരായ റിബിത മേരി റാണ, സനിജ മേരി എബ്രഹാം, ഷെം മരിയ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






