പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതം: ഇരുട്ടില്‍ത്തപ്പി ജനം
പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തനരഹിതം: ഇരുട്ടില്‍ത്തപ്പി ജനം

ഇടുക്കി: കനത്തമഴയ്ക്കുപുറമേ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതോടെ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. തീരപ്രദേശങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിഴവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. തോണിത്തടി പമ്പ്ഹൗസിനോടുചേര്‍ന്ന ഭാഗത്തെ ലൈറ്റുകള്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രധാനപ്രശ്‌നം. അടിയന്തര സാഹചര്യങ്ങളില്‍ ഇരുട്ടില്‍ത്തപ്പേണ്ട ഗതികേടാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കുകയാണ്. കൂടാതെ, മഴ ശക്തിപ്രാപിച്ചാല്‍ തീരപ്രദേശങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടാകും. അടിയന്തരമായി വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






