ലഹരിക്കെതിരെ ചപ്പാത്തില്‍ ജനകീയ സമിതി രൂപീകരിച്ചു: 22ന് ചപ്പാത്തില്‍ ജാഥയും പൊതുസമ്മേളനവും
ലഹരിക്കെതിരെ ചപ്പാത്തില്‍ ജനകീയ സമിതി രൂപീകരിച്ചു: 22ന് ചപ്പാത്തില്‍ ജാഥയും പൊതുസമ്മേളനവും

ഇടുക്കി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ ലക്ഷ്യമിട്ട് അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ ജനകീയ സമിതി രൂപീകരിച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 22ന് ഉച്ചകഴിഞ്ഞ് 3ന് ചപ്പാത്ത് ടൗണില്‍ ജാഥയും പൊതുസമ്മേളനവും നടത്തും. ഫ്‌ളാഷ് മോബും അവതരിപ്പിക്കും. വിദഗ്ധര്‍ ക്ലാസെടുക്കുമെന്ന് ചെയര്‍മാന്‍ ഫാ. സുരേഷ് ആന്റണി പറഞ്ഞു. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
'സ്‌നേഹമാണ് ലഹരി, നാടിന്റെ നന്മയ്ക്കായി നമുക്ക് ഒരുമിക്കാം' എന്ന സന്ദേശവുമായാണ് നാട്ടുകാര്‍ സമിതിക്ക് രൂപം നല്‍കിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മതപുരോഹിതര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ അംഗങ്ങളാണ്. ചെപ്പാത്ത് സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന ആലോചന യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
What's Your Reaction?






