വണ്ടിപ്പെരിയാറില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാര്‍ 57-ാം മൈലിനുസമീപം പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്. കോട്ടയം കോരുത്തോട് സ്വദേശികളായ ജോര്‍ജ് (62), അന്നമ്മ (82), ജോളമ്മ (46), അഞ്ജല ജോണ്‍ (21), ജോസഫ് (85), കുമിളി ഒന്നാമൈല്‍ സ്വദേശി വിജയരാജ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4 ഓടെയാണ് അപകടം. കുമളിയില്‍ നിന്ന് കോട്ടയം കോരിത്തോട്ടിലേക്ക് പോകുകയായിരുന്ന കാറും തമിഴ്‌നാട്ടിലേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കിലേറെ ഗതാഗതം തടസപ്പെട്ടു.
What's Your Reaction?






