ചിന്നക്കനാലില്‍ റോഡ് കൈയേറി റിസോര്‍ട്ട് നിര്‍മാണം: സ്റ്റോപ്പ് മെമ്മോ അവഗണിച്ചു
ചിന്നക്കനാലില്‍ റോഡ് കൈയേറി റിസോര്‍ട്ട് നിര്‍മാണം: സ്റ്റോപ്പ് മെമ്മോ അവഗണിച്ചു
ഇടുക്കി: ചിന്നക്കനാല്‍ വേണാട്ടില്‍ പഞ്ചായത്തിന്റെയും വില്ലേജിന്റെയും സ്റ്റോപ്പ് മെമ്മോ അവഗണിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നതായി പരാതി. മേഖലയില്‍ ലൈഫ് പദ്ധതിയില്‍ വീടുകള്‍ നിര്‍മിക്കാന്‍പോലും അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് വന്‍കിട നിര്‍മാണം നിയന്ത്രണങ്ങളില്ലാതെ തുടരുന്നത്. ഓനുമതിയില്ലെന്ന് കണ്ടെത്തിയ വില്ലേജ് അധികൃതര്‍ നേരിട്ട് സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നിര്‍മാണം നിര്‍ത്താതെ തുടരുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. റവന്യു വകുപ്പിന്റെ നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് ലംഘിച്ച് നിര്‍മാണം തുടരുന്നതിനുപുറമേ സമീപത്തുകൂടി കടന്നുപോകുന്ന വേണാട് -കാട്ടാകട റോഡ് കൈയേറി മതില്‍ നിര്‍മാണവും നടക്കുന്നുണ്ട്. മഴക്കാലത്ത് റിസോര്‍ട്ടിന്റെ സെപ്റ്റിക് ടാങ്കില്‍നിന്നുള്ള മലിനജലം പുറത്തേയ്ക്ക് ഒഴുകി പരിസ്ഥിതി പ്രശ്നങ്ങളും ദുര്‍ഗന്ധവും ഉയരുന്നതായും ആരോപണമുണ്ട്. നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷം റവന്യു വകുപ്പും പഞ്ചായത്ത് അധികൃതരും തുടര്‍നടപടികളില്‍നിന്ന് പിന്മാറിയെന്നാണ് ആരോപണം.
What's Your Reaction?