സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം തുടങ്ങി

സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം തുടങ്ങി

Mar 20, 2026 - 15:27
 0
സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: സേനാപതി ശ്രീ മഹാദേവി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സവം ആരംഭിച്ചു. ഉത്സവം 22ന് സമാപിക്കും. ചടങ്ങുകള്‍ക്ക് തന്ത്രി മനയത്താറ്റ് നാരായണന്‍, മേല്‍ശാന്തി ടി എസ് സതീഷ്, ശാന്തി സബിന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി നിര്‍മാല്യദര്‍ശനം, മഹാഗണപതി ഹോമം, കലശാഭിക്ഷേകം, മഹാപ്രസാദമൂട്ട് തുടങ്ങിയ പൂജകള്‍ നടക്കും. സമാപന ദിനമായ 22ന് മാവിളക്കുകളുടെയും ശിവപാര്‍വതി നൃര്‍ത്ത രൂപങ്ങളുടെയും അകമ്പടിയോടെ ഇല്ലിപാലത്തുനിന്ന് താലപ്പൊലി രഥ ഘോഷയാത്ര നടത്തും.  പ്രസിഡന്റ് ബിജു മുണ്ടോടത്തില്‍, വൈസ് പ്രസിഡന്റ് എം കെ വിജയന്‍, സെക്രട്ടറി വി ആര്‍ സജി, ജോയിന്റ് സെക്രട്ടറി ബിജു വടക്കുംപാണാല്‍, ഉത്സവകമ്മിറ്റി ചെയര്‍മാന്‍ സി വി സജിത്ത്, കണ്‍വീനര്‍ സി എ അനീഷ് എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow