എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി 

എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി 

Mar 20, 2026 - 15:53
 0
എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാംവെള്ളി ദിനത്തില്‍ ആയിരങ്ങള്‍ മലകയറി 
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതാ തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ അഞ്ചാം വെള്ളിയാഴ്ച പതിനായിരങ്ങള്‍ മലകയറി. സംസ്ഥനാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെറുവാഹനങ്ങളിലും ടൂറിസ്റ്റ് ബസുകളിലുമായി നിരവധി വിശ്വാസികള്‍ മലകയറാനെത്തിയിരുന്നു. ഇന്ന് വൈകിട്ട് 5:45ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തില്‍ വൈദീക വിദ്യാര്‍ഥികള്‍ കുരിശുമല ചവിട്ടും.തുടര്‍ന്ന് തീര്‍ഥാടക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. നാല്‍പതാം വെള്ളിയാഴ്ച ഇടുക്കി രൂപതാ മെത്രാന്‍ നയിക്കുന്ന കാല്‍നട കുരിശുമല തീര്‍ത്ഥാടനം ചെറുതോണിയില്‍ നിന്നാരംഭിക്കും. നെടുങ്കണ്ടം, രാജാക്കാട്, തോപ്രാംകുടി എന്നിവിടങ്ങളില്‍നിന്നും കാല്‍നട തീര്‍ഥാടനം ഉണ്ടായിരിക്കും. ദുഃഖ വെള്ളിയാഴ്ച കട്ടപ്പനയില്‍നിന്ന് രാവിലെ 5 മുതലും നെടുങ്കണ്ടത്തുനിന്ന് രാവിലെ 7 മുതലും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow