ഉപ്പുതറയിലെ ഭൂപ്രശ്നത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹാരം

ഉപ്പുതറയിലെ ഭൂപ്രശ്നത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹാരം

Apr 3, 2026 - 11:21
 0
ഉപ്പുതറയിലെ ഭൂപ്രശ്നത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹാരം
This is the title of the web page

ഇടുക്കി: ഉപ്പുതറ വില്ലേജില്‍ സര്‍വേ നമ്പര്‍ 338 ഉള്‍പ്പെടെയുള്ള പത്തിലേറെ സര്‍വേ നമ്പറുകളില്‍ നിലനിന്നിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ പരിഹാരമാകുന്നു. സ്പെഷ്യല്‍ ഓഫീസറായിരുന്ന രാജമാണിക്യം ഐഎഎസ് 2016ല്‍ പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് ദുരിതത്തിലായ രണ്ടായിരത്തിലേറെ കര്‍ഷകര്‍ക്കാണ് ഇതിലൂടെ നീതി ലഭിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ ബാബു മേച്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016ലെ ഉത്തരവ് പ്രകാരം ഈ സര്‍വേ നമ്പറുകളില്‍ പോക്കുവരവ് നടത്തുന്നതിനും ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കരം ഒടുക്കുന്നതിനും തടസമുണ്ടായിരുന്നു. ഇതുമൂലം ആറ് സര്‍വേ നമ്പറുകളിലായി 2500ലേറെ തണ്ടപ്പേരുകളില്‍ വരുന്ന കര്‍ഷകര്‍ക്ക് സ്ഥലം വില്‍ക്കാനോ, വായ്പകള്‍ എടുക്കാനോ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയാതെ ദുരിതത്തിലായിരുന്നു. 2016ല്‍ വില്ലേജ് ഓഫീസിനുമുന്നില്‍ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ 67 ദിവസം സമരം നടത്തിയിട്ടും അനുകൂല നടപടികള്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ക്കോ സര്‍ക്കാരിനോ വിഷയത്തില്‍ കൃത്യമായ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ നടപടി വൈകിയതിനെ തുടര്‍ന്ന് വീണ്ടും അപ്പീല്‍ നല്‍കിയാണ് ഇപ്പോള്‍ അനുകൂല വിധി സ്ഥിരപ്പെടുത്തിയത്. എന്നാല്‍ കമ്മീഷന്‍ വിധി വിവരാവകാശത്തിലൂടെ കൈക്കലാക്കി രാഷ്ട്രീയ-സാമ്പത്തിക ചൂഷണത്തിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും ബാബു മേച്ചേരി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow