മണിയാറന്‍കുടിയില്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടുകള്‍ കാടുകയറി നശിക്കുന്നു

മണിയാറന്‍കുടിയില്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടുകള്‍ കാടുകയറി നശിക്കുന്നു

Apr 2, 2026 - 16:26
 0
മണിയാറന്‍കുടിയില്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ച വീടുകള്‍ കാടുകയറി നശിക്കുന്നു
This is the title of the web page

ഇടുക്കി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാരും സന്നദ്ധ സംഘടനകളുംചേര്‍ന്ന് നിര്‍മിച്ചു നല്‍കിയ വീടുകള്‍ നാഥനില്ലാതെ നശിക്കുന്നു. ഇടുക്കി മണിയാറന്‍കുടി പള്ളിക്കുസമീപം നിര്‍മിച്ച അഞ്ചോളം വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആള്‍താമസമില്ലാതെ കാടുകയറുന്നത്. അര്‍ഹരായ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും പടുത കെട്ടിയ വീടുകളില്‍ ദുരിതമനുഭവിക്കുമ്പോഴാണ്, സ്വാധീനമുപയോഗിച്ച് വീട് കൈക്കലാക്കിയവര്‍ ഇത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടുവെന്ന വ്യാജരേഖകള്‍ ചമച്ചാണ് പലരും വീടുകള്‍ സ്വന്തമാക്കിയതെന്നാണ് ഉയരുന്ന ആക്ഷേപം. ജില്ലയ്ക്ക് പുറത്ത് സ്വന്തമായി വീടും സൗകര്യങ്ങളും ഉള്ളവരാണ് മണിയാറന്‍കുടിയിലെ ഈ വീടുകളുടെ ഗുണഭോക്താക്കളെന്ന് നാട്ടുകാര്‍ ആരോപിച്ചു. വെള്ളിയാമറ്റം പാറേമാവ് സ്വദേശികളുടേതാണ് നിലവില്‍ അടഞ്ഞുകിടക്കുന്ന ഈ വീടുകളെന്നാണ് ലഭിക്കുന്ന വിവരം. പ്രധാന ഹൈവേയോട് ചേര്‍ന്ന് വൈദ്യുതിയും ജലലഭ്യതയും ഉറപ്പുവരുത്തിയാണ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്. അനര്‍ഹര്‍ കൈവശപ്പെടുത്തിയ വീടുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അര്‍ഹരായവര്‍ക്ക് നീതി ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow