വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവം സമാപിച്ചു
ഇടുക്കി: വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്സവം സമാപിച്ചു. സമാപന ദിനത്തില്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, മഹാഗണപതി ഹോമം, ഉഷപൂജ ഉച്ചപൂജ, അന്നദാനം, വൈകിട്ട് ആറാട്ട് പുറപ്പാട്, യാത്രാബലി, ദീപാരാധന, ആറാട്ട് എഴുന്നള്ളത്ത്, വിശേഷാല്‍ പൂജകള്‍, പറയെടുപ്പ് എന്നിവ നടന്നു. തന്ത്രി തെക്കിനേടത്ത് മന കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ജയശങ്കര്‍ പി നമ്പൂതിരി, ഗിരീഷ് കുമാര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് ടി എ സന്തോഷ് കുമാര്‍, സെക്രട്ടറി കെ കെ തങ്കച്ചന്‍, വൈസ് പ്രസിഡന്റ് ദീപാ സുഭാഷ്, ജോയിന്റ് സെക്രട്ടറി എന്‍ പി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?