കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ടി എസ് സതീഷ് അനുസ്മരണം നടത്തി

കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ടി എസ് സതീഷ് അനുസ്മരണം നടത്തി

Sep 30, 2026 - 11:46
 0
കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ടി എസ് സതീഷ് അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: കേരളാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി) പാമ്പനാറില്‍ ടി എസ് സതീഷ് അനുസ്മരണ സമ്മേളനം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനംചെയ്തു. നേതാക്കളും പ്രവര്‍ത്തകര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജന്‍, ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഘല, ഐഎന്‍ടിയുസി സംസ്ഥാന നേതാക്കളായ പി ആര്‍ അയ്യപ്പന്‍, പി കെ രാജന്‍, പീരുമേട് റീജിയണല്‍ പ്രസിഡന്റ് കെ എ സിദ്ദിഖ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജഹാന്‍ മഠത്തില്‍, പി പി റഹിം, കെ രാജന്‍, ഷാല്‍ വെട്ടിക്കാട്ട്, കെ എന്‍ നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow