ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കരുത്: സി വി വര്‍ഗീസ്

ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കരുത്: സി വി വര്‍ഗീസ്

May 1, 2025 - 10:55
 0
ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കരുത്: സി വി വര്‍ഗീസ്
This is the title of the web page

ഇടുക്കി: രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും മതവിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങള്‍ ചെറുക്കാനും എക്കാലവും മുന്നിലുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഭീകരവാദത്തിനെതിരെ സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മാനവികത സദസ്സ് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയത സംരക്ഷിച്ചും മതഭീകരവാദത്തെ എതിര്‍ത്തും സിപിഐ എം ശക്തമായ നിലപാട് സ്വീകരിച്ചുവരുന്നു. എന്നാല്‍, ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കരുത്. മതവിശ്വാസത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ച് ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വിഭിന്നമല്ല. വഖഫ് വിഷയത്തിന്റെ മറവില്‍ രാജ്യത്ത് മറ്റൊരു വര്‍ഗീയ കലാപത്തിന് ആര്‍എസ്എസ് നീക്കം നടത്തുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റില്‍ മൗനം പാലിച്ചപ്പോള്‍ രാജ്യസഭയിലും ലോക്‌സഭയിലും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രതികരിച്ചത് എല്‍ഡിഎഫിന്റെ എംപിമാര്‍ മാത്രമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം രാജ്യത്തിന് മാതൃകയാണ്. വഖഫ് ബില്ലിനുപിന്നാലെ ചര്‍ച്ച് ബില്ലും നടപ്പാക്കാന്‍ കേന്ദ്രം നീക്കം നടത്തുമ്പോള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് ഉറപ്പുനല്‍കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റത്തിനെതിരെയും സിപിഐ എമ്മും വര്‍ഗ ബഹുജന സംഘടനകളും ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും സി വി വര്‍ഗീസ് പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി അധ്യക്ഷനായി. കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോര്‍ജ്, കെ പി സുമോദ്, പി ബി ഷാജി, എം സി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow