ബാലഗ്രാം സഹകരണ ബാങ്ക്; എല്‍ഡിഎഫ് ഭരണസമിതിയുണ്ടാക്കിയ സാമ്പത്തിക ബാധ്യത യുഡിഎഫിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു: കോണ്‍ഗ്രസ്
ബാലഗ്രാം സഹകരണ ബാങ്ക്; എല്‍ഡിഎഫ് ഭരണസമിതിയുണ്ടാക്കിയ സാമ്പത്തിക ബാധ്യത യുഡിഎഫിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു: കോണ്‍ഗ്രസ്
ഇടുക്കി: ബാലഗ്രാം സഹകരണ ബാങ്കില്‍ എല്‍ഡിഎഫ് ഭരണസമിതിയുണ്ടാക്കിയ സാമ്പത്തിക ബാധ്യത മുന്‍ യുഡിഎഫ് ഭരണസമിതിയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. 2018ല്‍ യുഡിഎഫ് ഭരണസമിതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ ബാങ്കിന്റെ ബാധ്യത 8.5 കോടി രൂപയായിരുന്നു. ബാങ്കിന്റെ രൂപീകരണകാലം മുതല്‍ 35 വര്‍ഷത്തെ മൊത്തം നഷ്ടമാണിത്. എന്നാല്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നഷ്ടം 12.5 കോടി വര്‍ധിച്ചു. നഷ്ടം നികത്താന്‍ 2020- 25 കാലയളവില്‍ നബാര്‍ഡ്, കേരളാ ബാങ്ക് എന്നിവിടങ്ങളില്‍നിന്നായി ആകെ 12 കോടി രൂപ ലഭിച്ചിരുന്നു. ഈതുക വിനിയോഗിച്ചിരുന്നെങ്കില്‍ ആകെ ബാധ്യത 50 ലക്ഷം രൂപയായി കുറയേണ്ടതാണ്. ബാങ്കിന് ലഭിച്ച 12 കോടി എവിടെയെന്ന് ഭരണസമിതി വ്യക്തമാക്കണം. കഴിഞ്ഞവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം നഷ്ടം 26 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
യുഡിഎഫ് ഭരണസമിതി അധികാരമൊഴിയുമ്പോള്‍ കേരളാ ബാങ്കില്‍ ഒന്നരക്കോടി രൂപയുടെ കരുതല്‍ നിക്ഷേപം ഉണ്ടായിരുന്നു. പിന്നീട് എല്‍ഡിഎഫ് ഭരണത്തിലെത്തിയപ്പോള്‍ ഈ തുക പിന്‍വലിച്ചു. എല്‍ഡിഎഫ് ഭരണസമിതിയുടെ പിടിപ്പുകേടും അഴിമതിയും ബാങ്കിനെ നഷ്ടത്തിലാക്കി. പിടിപ്പുകേട് പുറത്തുവരുമെന്ന ഭയംകൊണ്ടാണ് എല്‍ഡിഎഫ് അടിസ്ഥാനരഹിത ആരോപണങ്ങളും വ്യാജ ഉത്തരവുകളുമായി രംഗത്തെത്തിയത്. മുന്‍ യുഡിഎഫ് ഭരണസമിതി 90 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടതായുള്ള പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ഉത്തരവ് കോടതിയില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ മുകേഷ് മോഹന്‍, പഞ്ചായത്തംഗം വിഷ്ണു ശ്രീമന്ദിരം, ടി എം വര്‍ഗീസ്, മന്‍മഥന്‍ നായര്‍, അജി മക്കൊള്ളില്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ പറഞ്ഞു.
What's Your Reaction?