അഖില കേരള വിശ്വകര്‍മ മഹാസഭ വിശ്വകര്‍മ ദിനാഘോഷം 17ന്
അഖില കേരള വിശ്വകര്‍മ മഹാസഭ വിശ്വകര്‍മ ദിനാഘോഷം 17ന്
ഇടുക്കി: അഖിലകേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ 17ന് വിശ്വകര്‍മ ദിനാഘോഷം നടത്തും. ഉപ്പുതറയില്‍ നടത്തുന്ന ആഘോഷം അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കുമളി നൂലാംപാറ മഹാദേവ ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിക്കുന്ന മഹാശോഭയാത്രയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിക്കും. അഖില വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലംഗം ടി സി ഗോപാലകൃഷ്ണന്‍, ഭാരവാഹികളായ ടി ജയ്‌മോന്‍, സന്തോഷ് മണിക്കുട്ടന്‍, പി വിനോദ്, അഭിലാഷ്, സുജാത എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?