കൊന്നത്തടി പഞ്ചായത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
കൊന്നത്തടി പഞ്ചായത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: കൊന്നത്തടി വെള്ളത്തൂവല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ മൂന്നാര്‍, രാജാക്കാട് മേഖലകളിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ച നിലയിലാണ്. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. റോഡ് അടിയന്തരമായി പുനര്‍നിര്‍മിച്ച് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?