പഴയരിക്കണ്ടം മൈലാപ്പുഴയില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
പഴയരിക്കണ്ടം മൈലാപ്പുഴയില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
ഇടുക്കി: കഞ്ഞിക്കുഴി പഴയരിക്കണ്ടം മൈലാപ്പുഴയില്‍ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞിരുന്ന വേഴമ്പന്‍തുണ്ടിയില്‍ ദിവകരന്‍-ദീപ ദമ്പതികള്‍ക്ക് ഫാ. ജിജോ കുര്യന്‍ നിര്‍മിച്ച് നല്‍കിയ വീടിന്റെ ഗൃഹപ്രവേശനവും നിര്‍ഭയം ഗ്രൂപ്പ് ഓഫ് സോഷ്യല്‍ സര്‍വീസ് നല്‍കിയ വീട്ടുപകരണങ്ങളുടെ കൈമാറ്റ ചടങ്ങും നടത്തി. കഞ്ഞിക്കുഴി പഞ്ചായത്തംഗം സിബിച്ചന്‍ മനയ്ക്കല്‍ വീട്ടുപകരണങ്ങള്‍ വിതരമം ചെയ്തു. മുന്‍ പഞ്ചായത്തംഗം സ്മിത ദീപു അധ്യക്ഷനായി. നിസോ സംഘടന ഭാരവാഹി സിസ്റ്റര്‍ ജീസാ, നിര്‍ഭയം ഗ്രൂപ്പ് ഓഫ് സോഷ്യല്‍ സര്‍വീസ് ചെയര്‍മാന്‍ കണ്ണന്‍ പട്ടയകുടി, സിസ്റ്റര്‍ സീന, ശിവദാസ് പാലയ്ക്കാക്കുഴി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?